ചട്ടമ്പിസ്വാമികള്‍ നടത്തിയത് കാലത്തിന് അനുസൃതമായ ധര്‍മ നവോത്ഥാനം: പി.കെ. ശ്രീകുമാര്‍

Advertisement

ചവറ: കേരളത്തിന്റെ മണ്ണില്‍ മഹാഗുരു ചട്ടമ്പിസ്വാമികള്‍ നടത്തിയത് കാലത്തിന് അനുസൃതമായ ധര്‍മ നവോത്ഥാനമെന്ന് റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍. മഹാഗുരുവര്‍ഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന പ്രതിമാസ സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂക്ഷ്മത്തെയും സ്ഥൂലത്തേയും സമന്വയിപ്പിക്കുന്ന ഗുരുക്കന്മാരാണ് സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതെന്നും ഏത് സംഘര്‍ഷ സന്ദര്‍ഭത്തിലും സ്ഥിത ചിത്തനാകാന്‍ കഴിയുന്ന മനുഷ്യന് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സ്വാമി നിത്യസ്വരൂപാനന്ദ, കോര്‍ഡിനേറ്റര്‍ ജി. ബാലചന്ദ്രന്‍, അരുണ്‍ രാജ്, സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.