പൊതുകിണര്‍ സംരഷിക്കാന്‍ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ പുത്താറ്റിലുള്ള പൊതുകിണര്‍ സംരഷിക്കാന്‍ രണ്ടു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
പൊതു കിണറുകളുടെ സംരക്ഷണത്തിനായി 2024-25 സാമ്പത്തിക വര്‍ഷം പദ്ധതിയില്ലെന്ന പഞ്ചായത്തിന്റെ വാദം കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ച് പൊതുകിണര്‍ നാശത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്തിന്റെ ഉദാസീനത അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. പൊതു കിണര്‍ സംരക്ഷിക്കാന്‍ അതേ പേരില്‍ പദ്ധതിയില്ലെങ്കില്‍ സമാന്തര പദ്ധതിയോ ദുരന്ത നിവാരണ പദ്ധതിയോ വഴി തുക സമാഹരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കിണറിന്റെ ഇടിഞ്ഞ ഭാഗത്ത് കോണ്‍ക്രീറ്റ് റിംഗ് ഇറക്കാമെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കിണര്‍ ഇടിഞ്ഞാല്‍ തന്റെ വീടിന് തകരാര്‍ സംഭവിക്കുമെന്ന് പരാതിക്കാരനായ പുത്താറ്റ് സ്വദേശി മധുസൂദനന്‍ കമ്മീഷനെ അറിയിച്ചു. കിണര്‍ ഇടിഞ്ഞാല്‍ പരാതിക്കാരന്റെ വീടിന് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Advertisement