മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ
2,69,14,600 കോടിയുടെ അനുമതി

Advertisement

ശാസ്താംകോട്ട:മൺറോതുരുത്ത്
റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിനേയും രണ്ടാം പ്ലാറ്റ്ഫോമിനേയും ബന്ധിപ്പിച്ചുകൊണ്ട് നടപ്പാലം (ഫുട് ഓവർബ്രിഡ്ജ്) നിർമ്മിക്കാൻ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.ഇതിനായി 2,69,14,600
കോടി രൂപയുടെ എസ്റ്റിമേറ്റിനു റെയിൽവേ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു.നാഗ്പൂർ ആസ്ഥാനമായ വെങ്കിടെശ് എഞ്ചിനിയറിങ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.9 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റെയിൽവേക്ക് കൈമാറണം എന്നതാണ് വ്യവസ്ഥ.മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുൾക്ക് ഉയരം ഇല്ലാത്തതുമൂലം യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാനും ഉറങ്ങാനും വളരെയധികം ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു.3.5 കോടി ചെലവിൽ ഉയരം വർധിപ്പിച്ച്
നിർമ്മാണം പൂർത്തിയാക്കിയപ്പോൾ ഇരു പ്ലാറ്റ്ഫോമിലേക്ക് കയറാനും ഉറങ്ങാനും യാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയുണ്ടായി.ഇതിനു പരിഹാരം ഉണ്ടാകണമെന്ന് റെയിൽവേ മന്ത്രാലയത്തോട് കൊടിക്കുന്നിൽ ആവിശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ അനുമതി ലഭിച്ചത്.സർകുലേറ്റിങ് പാർക്കിംഗ് ഏരിയ നവീകരണം,കെട്ടിട നവീകരണം എന്നിവ പൂർത്തിയായി.പ്ലാറ്റ്ഫോം ഷെൽട്ടർ നിർമ്മാണം ഉടൻ ആരംഭിക്കും.ഇതോടു കൂടി മൺഡ്രോത്തൂരുത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പൂർണമായും പരിഹാരമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.

Advertisement

1 COMMENT

Comments are closed.