ശൂരനാട്ടെ കാലവർഷ കെടുതി അടിയന്തര സഹായം എത്തിക്കണം ആര്‍എസ്പി

Advertisement

  ശൂരനാട് വടക്ക് പാറക്കടവ്, കൂരിക്കുഴി,പടിംഞ്ഞാറ്റംമുറി ഭാഗങ്ങളിൽ കാലവർഷ ക്കെടുതിയിൽ കൃഷി നശിച്ച നൂറ്കണക്കിന് കുടുംമ്പങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന്   പാറക്കടവിൽ നടന്ന ആർ എസ് പി സമരാഹ്വാന യോഗം
 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു നേതാക്കളായ കെ മുസ്തഫ,ബാബു ഹനീഫ്,തുണ്ടിൽ നിസ്സാർ,ഷാജു പുതുപ്പള്ളി,മുൻഷീർ ബഷീൽ,സദാശിവൻപുലിക്കുളം, സി .കൊച്ചുകുഞ്ഞ്, സുരേന്ദ്രൻ പാറക്കടവ്,മോഹനൻ പിള്ള,സുധർമ്മൻ കണ്ണമം എന്നിവർ സംസാരിച്ചു.
പാറക്കടവ്,കൂരിക്കുഴി,പടിംഞ്ഞാറ്റംമുറി ഭാഗങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിയും കരകൃഷിയുമാണ്നശിച്ചത് . കൂരിക്കുഴി പട്ടികജാതി കോളനി,പുലിക്കുളം തമിഴ് കോളനിയിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായി.
പള്ളിക്കലാറിൽ പാതിരിക്കൽ ബണ്ടുമുതൽകൂരിക്കുഴി ഭാഗം വരെആറ്റിലെ ചെളി നീക്കിയും കാടുകൾ വെട്ടിതെളിച്ചും സംരക്ഷണ ഭിത്തി കെട്ടിയും വർഷാവർഷങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള സമരാഹ്വാനമാണ് പാറക്കടവിൽ നടന്നത്