പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

Advertisement

അഞ്ചല്‍: പതിനാലുകാരിയുമായി അടുപ്പം കൂടുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെതെന്ന പരാതിയില്‍ ഇരുപതുകാരനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് (20) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ കേസ് നടന്നത് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അഞ്ചല്‍ പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുത്തു.
പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ റസാഖ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. ഈ കേസില്‍ കോട്ടയം കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയേയും പെണ്‍കുട്ടിയേയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിതിരുന്നു. യുവാവിനൊപ്പം പോകാനാണ് താല്പര്യം എന്ന് പെണ്‍കുട്ടി പറഞ്ഞതിനാല്‍ ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ കോടതി വിട്ടയയ്ക്കുകയായിരുന്നു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ഹരീഷ്, സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement