കരുനാഗപ്പള്ളിയില്‍ വിപണിയില്‍ പരിശോധന

Advertisement

കരുനാഗപ്പള്ളി. പൊതുവിപണിയിൽ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സ്‌പെഷ്യൽ സ്‌കോഡിന്റെ നേതൃത്വത്തിൽ വവിധ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കളക്ടർ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപവത്കരിച്ചത്. മുദ്രണം ചെയ്യാതെ ഉപയോഗിച്ച ത്രാസ്സുകൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വൃത്തിഹീനമായും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഭക്ഷണ നിർമാണ യൂണിറ്റ് അടപ്പിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് കളക്ടർക്ക് റിപ്പോർട്ട് നൽകി.
കരുനാഗപ്പള്ളി തഹസിൽദാർ കെ.ജി. മോഹൻ, താലൂക്ക് സപ്ലൈ ഓഫീസർ പി.സി. അനിൽ കുമാർ, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ. അനീഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ചിത്രാമുരളി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പി.പി. അലക്‌സാണ്ടർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ അഞ്ജലി, ബി.വിനോദ്, നിത്യ, മഞ്ജു എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Advertisement