വിദ്യാർത്ഥികളിൽ സിനിമകളുടെ ആശയപരിപ്രേഷണം അനിവാര്യം: മന്ത്രി സജി ചെറിയാൻ

Advertisement

ശാസ്താംകോട്ട:വിദ്യാർത്ഥികളിൽ നല്ല സിനിമകളുടെ ആശയപരിപ്രേഷണം അനിവാര്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപെട്ടു.തേവലക്കര ബോയ്സ് ഹൈസ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിലിം ക്ലബ് കൺവീനർ മനീഷ് ഭാസ്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർത്ഥികളായ അലൻ സാബു, പങ്കജ് സ്വാമി എന്നിവർ ലോഗോ ഏറ്റുവാങ്ങി.ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള പതിനാല് സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.എം.കെ പ്രദീപ് സ്വാഗതവും സംജിത് നന്ദിയും പറഞ്ഞു.

Advertisement