കൊട്ടിയത്ത് തീപ്പിടുത്തം…

Advertisement

കൊട്ടിയം: കൊട്ടിയം പറക്കുളത്തെ വാഹന വില്‍പ്പന ശാലയുടെ പെയിന്റിംഗ് ബൂത്തില്‍ തീപ്പിടിത്തം. തീയണക്കാന്‍ ശ്രമം നടത്തുന്നതിനിടെ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ രണ്ട് ജീവനക്കാരെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കൊട്ടിയം പറക്കുളം പട്ടരുമുക്കില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഹുണ്ടായി എന്ന കാറിന്റെ സര്‍വീസ് സെന്ററിലാണ് തീപ്പിടിത്തം ഉണ്ടായത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ബില്‍ഡിങ്ങിന്റെ പിറകുവശത്തെ പെയിന്റിംഗ് ബൂത്തിലാണ് ആദ്യം അഗ്‌നിബാധ ഉണ്ടായത്. ഈ തീ അണയ്ക്കുന്നതിന് വേണ്ടി രണ്ട് ജോലിക്കാര്‍ മുകളിലത്തെ നിലയില്‍ കയറിയെങ്കിലും അവര്‍ അവിടെ കുടുങ്ങി പോവുകയായിരുന്നു. കൊല്ലത്തുനിന്ന് നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Advertisement