കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Advertisement

ആയൂരില്‍ ചടയമംഗലം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷ്.എ.കെ. യുടെ നേതൃത്വത്തില്‍ ആയൂര്‍ കമ്പംകോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 60 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് വാളകം കമ്പംകോട് ആദിത്യാ ഭവനില്‍ റെജിമോനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ അസി. ഇന്‍സ്പെക്ടര്‍ ഷാജി.കെ., അസി. ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഉണ്ണികൃഷ്ണന്‍. ജി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement