മൈനാഗപ്പള്ളിയിൽ രണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് അനുമതി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി സി.എച്ച്.സിക്ക് കീഴിൽ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പുതുതായി ആരോഗ്യ ഉപകേന്ദ്രങ്ങൾ(ഹെൽത്ത് ആന്റ് വെൽനസ് സെന്റർ) നിർമ്മിക്കാൻ അനുമതി ലഭിച്ചു.കോവൂർ പന്ത്രണ്ടാം വാർഡിൽ പകൽ വീടിനോട് ചേർന്നും പതിനെട്ടാം വാർഡിൽ മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിനോട് ചേർന്നുമാണ് സെന്ററുകൾ ആരംഭിക്കുന്നത്.എൻഎച്ച്എം ഫണ്ടിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചെലവാക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്.ഡിഎംഒ ഡോ.ശ്രീഹരി,എൻഎച്ച്എം എൻജിനീയർ ജിഹാസ്,പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തരകൻ, ലാലിബാബു,അനന്തു ഭാസി എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി.

Advertisement