നിയന്ത്രണം വിട്ടപിക്കപ്പ് വാൻ ഇടിച്ചുകയറി

Advertisement

കുന്നിക്കോട്. നിയന്ത്രണം വിട്ടപിക്കപ്പ് വാൻ വഴിയോരത്തെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാത്രിയാണ് അപകടം. കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന
വാഹനങ്ങളിലേക്ക് ആണ് വാന്‍ ഇടിച്ചു കയറിയത്. ഒരു കാറും 6 ബൈക്കുമാണ് ഇടിച്ചു
തെറിപ്പിച്ചത്. കാറിന് ഉള്ളിലും ഡോറിന് സമീപത്തുമായി ഉണ്ടായിരുന്ന രണ്ട് യുവാക്കൾക്കും അപകടത്തിൽ പരിക്കേറ്റു. ഡോറിന്
സമീപം നിന്നയാളുമായി വാൻ മുന്നോട്ടു നീങ്ങി. യുവാക്കളുടെ പരിക്ക് ഗുരുതരമല്ല. കടയിലേക്ക് ഇടിച്ചുകയറിയാണ് സാധനങ്ങൾ കയറ്റി വന്ന പിക്കപ്പ് വാൻ നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement