തൊഴിലുറപ്പ് തൊഴിലാളികളെ പരീക്ഷിക്കരുത്

Advertisement

ശാസ്താംകോട്ട. തൊഴിലുറപ്പ് തൊഴിലാളികളെ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും എറിഞ്ഞുകൊടുത്ത് പരീക്ഷിക്കരുതെന്ന് ഐഎന്‍ടിയുസി സംസ്ഥാന നിർവ്വാഹക സമിതിയംഗം തുണ്ടിൽ നൗഷാദ് ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിൽ പുതിയതും പഴയതുമായ സാംക്രമിക രോഗങ്ങൾ, ജലജന്യ രോഗങ്ങൾ ശക്തമായ തിരിച്ചു വരുന്ന സാഹചര്യത്തിൽ ശ്വചിത്വ പരിപാലനത്തിലും ഓടകൾ, തോടുകൾ, തുടങ്ങി പല അഴുക്കുചാലുകളിൽ അടക്കം ജോലിയിൽ ഏർക്കപ്പടേണ്ടിവരുന്ന തൊഴിലുറപ്പു തൊഴിലാളികൾ യാതൊരുവിധ രക്ഷാകവചങ്ങളും ഇല്ലാതെയാണ് തൊഴിൽ ചെയ്യേണ്ടി വരുന്നത്. അത് മനസ്സിലാക്കി സർക്കാർ ഉത്തരവിറക്കി മാസങ്ങൾ കഴിഞ്ഞിട്ടും ബൂട്ട്, കൈയ്യുറ തുടങ്ങിയ പോലുള്ളവ വാങ്ങി നൽകുവാൻ പഞ്ചായത്തുകൾ തയ്യാറായി മുന്നോട്ടു വരാത്തത് പ്രതിഷേധാർഹവും തൊഴിലാളികളോടുള്ള വെല്ലുവിളിയുമാണ്.
ശാസ്താം കോട്ട ഗ്രാമ പഞ്ചായത്തിലടക്കം പലപഞ്ചായത്തുകളിലും വാർഡുകളിൽ പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകൾ പോലുമില്ല. അടിയന്തിരമായി ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് നൗഷാദ് പറഞ്ഞു.

Advertisement