ഭരണിക്കാവ് കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയുടെ മതിൽ അർദ്ധരാത്രിയിൽ പൊളിച്ചു നീക്കി;സംഭവം അറിഞ്ഞില്ലെന്ന് സുരക്ഷാ ജീവനക്കാർ

Advertisement



ശാസ്താംകോട്ട:കാഷ്യൂ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഭരണിക്കാവിൽ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ മതിൽ മണ്ണുമാന്തി യന്തം ഉപയോഗിച്ച് നിരപ്പാക്കിയ നിലയിൽ.ബുധനാഴ്ച അർദ്ധരാത്രിയിലാണ് സംഭവം നടന്നത്.ഭരണിക്കാവ് -വണ്ടിപ്പെരിയാർ ദേശീയപാതയിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.ഫാക്ടറിയുടെ തെക്കുഭാഗം മുതൽ മതിൽ തകർത്തിട്ടുണ്ട്.ഈ ഭാഗത്ത് കോർപ്പറേഷൻ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡും തകർത്തിട്ടുണ്ട്.മതിൽ തകർത്തതിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.സംഭവ സമയത്ത് ഫാക്ടറിയിൽ 2 സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവർ പറയുന്നത്.പുലർച്ചെ 5.30നാണ് മതിൽ തകർന്ന് കിടക്കുന്നത് കണ്ടതത്രേ.ഇത് സംബന്ധിച്ച് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയതും മണിക്കൂറുകൾ പിന്നിട്ട
ശേഷമാണെന്ന് പറയപ്പെടുന്നു.