ജനാധിപത്യത്തിന്റെ കാവലാളുകളാണ് മാധ്യമങ്ങൾ-ചാണ്ടി ഉമ്മൻ

Advertisement


കൊല്ലം:ജനാധിപത്യത്തിന്റെ കാവലാളായി മാധ്യമങ്ങൾ മാറണമെന്നും, സ്വാർത്ഥതയുടെ പേരിൽ വാർത്തകൾ വളച്ച് ഒടിക്കപ്പെടുന്നത് സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മഹാത്മ ഗാന്ധി സാംസ്കാരിക സമിതി കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘മാധ്യമ വിചിന്തനം – സാധ്യതയും സമീപനവും ‘ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ എം.എൽ. എ. , ആധുനിക കാലഘട്ടത്തിൽ മാധ്യമ വിചിന്തനത്തിന്റെ സമീപനം ജനാധിപത്യപരമായിരിക്കണമെന്നും ഡിജിറ്റൽ യുഗം അനന്ത സാധ്യതകളാണ് മാധ്യമ ലോകത്ത് തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ നേതാക്കളെയും ബഹുമാനിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചതെന്നും, പരസ്പര ബഹുമാനത്തോടെ കേരള വികസനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എല്ലാ മനുഷ്യരേയും ഒരുപോലെ കണ്ട് ആദരിച്ച പിതാവിന്റെ പാത പിൻതുടരാനാണ് ഞാൻ ശ്രമിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Advertisement