അഗ്നിവീര്‍ വായുസേനയിലേക്ക് അവസരം

Advertisement

അഗ്നിവീര്‍ വായുസേനയിലേക്ക് അവസരം
ഇന്‍ഡ്യന്‍  വായുസേനയുടെ ‘അഗ്നിവീര്‍ വായുവിലേക്ക്’  2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും  മധ്യേജനിച്ച  അവിവാഹിതര്‍ക്ക് അവസരം.  ജൂലൈ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്‌ടോബര്‍ 18 മുതല്‍ നടത്തും. യോഗ്യത: സയന്‍സ് വിഷയം- ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ  അംഗീകൃത  വിദ്യാഭ്യാസബോര്‍ഡില്‍ നിന്നുള്ള പത്ത്/പ്ലസ്ടു/തത്തുല്യം.
അല്ലെങ്കില്‍
  അംഗീകൃത പോളിടെക്‌നിക്കില്‍ നിന്നുള്ള 50 ശതമാനം മാര്‍ക്കോടെ   ത്രിവത്സര എഞ്ചിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രമെന്റേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), 50 ശതമാനം മാര്‍ക്കോടെ   ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് പാസ്.
അല്ലെങ്കില്‍
 50 ശതമാനം മാര്‍ക്കോടെ    രണ്ട് വര്‍ഷ വൊക്കേഷണല്‍ കോഴ്‌സില്‍ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പടെ (ഫിസിക്‌സ്, മാത്തമറ്റിക്‌സ്) 50 ശതമാനം മാര്‍ക്കോടെ   വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് പാസ്.
 സയന്‍സ് ഇതരവിഷയം- 50 ശതമാനം മാര്‍ക്കോടെ  അംഗീകൃത  വിദ്യാഭ്യാസബോര്‍ഡില്‍ നിന്നുള്ള പത്ത്/പ്ലസ്ടു/തതുല്യം, 50 ശതമാനം മാര്‍ക്കോടെ   ഇംഗ്ലീഷ്.
അല്ലെങ്കില്‍
 രണ്ട് വര്‍ഷ വൊക്കേഷണല്‍ കോഴ്‌സില്‍ 50 ശതമാനം മാര്‍ക്ക്, 50 ശതമാനം മാര്‍ക്കോടെ വൊക്കേഷണല്‍ കോഴ്‌സില്‍  ഇംഗ്ലീഷ്.  
  രജിസ്‌ട്രേഷന്‍, പരീക്ഷാഫീസ്  550 പ്ലസ് ജി.എസ്.ടി. ഫോണ്‍ – 0484 2427010, 9188431093.