റേഡിയോ ബെൻസിഗറിന് ദേശീയ അവാർഡ്

Advertisement

കൊല്ലം.കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിന് വീണ്ടും ദേശീയ അവാർഡ്. 14 വർഷത്തെ പ്രക്ഷേപണ ചരിത്രത്തിനിടയിൽ കൊല്ലം ആസ്ഥാനമായുള്ള ഈ റേഡിയോ കരസ്ഥമാക്കുന്ന അഞ്ചാമത്തെ ദേശീയ അവാർഡാണിത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവാണ് 2024 ജൂലൈ 25ന്, പത്താം ദേശീയ കമ്മ്യൂണിറ്റി റേഡിയോ അവാർഡുകൾ പ്രഖ്യാപിച്ചത്. “സുസ്ഥിരത മോഡൽ അവാർഡ്” വിഭാഗത്തിൽ റേഡിയോ ബെൻസിഗറിന് ഒന്നാം സമ്മാനം ലഭിച്ചു.

പ്രധാനമായും മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടി 2010-ൽ കൊല്ലത്ത് നിന്നാണ് കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8 പ്രക്ഷേപണം ആരംഭിച്ചത്. എന്നാൽ ഇന്ന് ഇതിന് വളരെ വിപുലമായ ശ്രോതാക്കളുടെ അടിത്തറയുണ്ട്. സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ കമ്മ്യൂണിറ്റി പ്രക്ഷേപണത്തിൽ പങ്കെടുക്കുകയും വിവരമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയിൽ ഏർപ്പെടുകയും ചെയ്യുന്നു. റേഡിയോ ബെൻസിഗർ മുമ്പ് നിരവധി സംസ്ഥാന, പ്രാദേശിക അവാർഡുകൾ നേടിയിട്ടുണ്ട്.

Advertisement