കുന്നത്തൂർ: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് സന്തോഷ് ഭവനത്തിൽ സന്തോഷിന്റെ വീടിന്റെ മേൽക്കുരയാണ് ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിൽ പറന്നുപോയത്.തൽക്കാലത്തേക്ക് മേൽക്കൂരക്ക് ടർപോളിൻ വിരിച്ചിരിക്കുകയാണ്. ഇനിയും മഴ വന്നാൽ എന്ത് സംഭവിക്കും എന്ന ഭീതിയിലാണ് വൃദ്ധ മാതാപിതാക്കൾ അടങ്ങുന്ന കുടുംബം.കുന്നത്തൂർ വില്ലേജ് ഓഫീസർ സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. നിർധന കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം )കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ അശ്വനികുമാർ, തോട്ടം ജയൻ എന്നിവർ ആവശ്യപ്പെട്ടു.