നടി രശ്മിക മന്ദാനയ്ക്ക് ആവേശപൂര്‍ണമായ വരവേല്‍പ്പ് നല്‍കി കരുനാഗപ്പള്ളിക്കാര്‍

Advertisement

രണ്ടു വര്‍ഷത്തിനു ശേഷം കേരളത്തിലേക്ക് എത്തിയ നടി രശ്മിക മന്ദാനയ്ക്ക് ആവേശപൂര്‍ണമായ വരവേല്‍പ്പ് നല്‍കി കരുനാഗപ്പള്ളിക്കാര്‍. താരത്തെ കാണാന്‍ നിരവധി ആരാധകരാണ് കരുനാഗപ്പള്ളിയില്‍ എത്തിച്ചേര്‍ന്നത്. കരുനാഗപ്പള്ളിയിലെ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഇപ്പോള്‍ രശ്മികയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 9ന് എത്തിച്ചേര്‍ന്ന താരത്തെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ചോപ്പറില്‍ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാര്‍ മാര്‍ഗം സഞ്ചരിച്ച് ഷോപ്പിങ് മാളിലെത്തി.
താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്ന് രഞ്ജിതമേ എന്ന ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ മലയാളികള്‍ക്കായ് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ചോപ്പറില്‍ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്‌ലൈറ്റിലാണ് തിരിച്ചു പോയത്.

Advertisement