തിരുവനന്തപുരം. പ്രേം നസീർ സുഹ്യത് സമിതി ആറാമത് പത്ര-ദൃശ്യമാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ക്രൈം റിപ്പോർട്ടറായി ട്വന്റിഫോർ ചീഫ് റിപ്പോർട്ടറായ ആർ അരുൺരാജിനെ തെരഞ്ഞെടുത്തു. ‘ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെ ഒരു അന്വേഷണം’ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. മാധ്യമ പ്രവർത്തകൻ എസ് ആർ ശക്തിധരൻ ജൂറി ചെയർമാനായ പാനലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ പുരസ്കാരങ്ങൾ സമർപ്പിക്കും.
കൊല്ലം പോരുവഴി നിർമ്മാല്യത്തിൽ രാജീവ് – അനിത ദമ്പതികളുടെ മകനാണ് അരുൺരാജ്.നാട്ടിക എസ് എൻ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അമിതാ രാജീവാണ് ഭാര്യ.ആർദ്രവ് അരുൺ, അനശ്വർ അരുൺ എന്നിവർ മക്കളാണ്