ശാസ്താംകോട്ട:പോരുവഴിയിൽ വില്ലേജ് ഓഫീസറെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.പോരുവഴി വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന സമരം കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.പോരുവഴി കിഴക്ക് മണ്ഡലം പ്രസിഡന്റ് പദ്മസുന്ദരൻപിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,മുൻ പ്രസിഡന്റ് കെ.സുകുമാര പിള്ള,പോരുവഴി പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അസൂറ ബീവി,യുഡിഎഫ് ചെയർമാൻ സുബേർ പുത്തൻപുര,പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,നേതാക്കളായ എം.ചന്ദ്രശേഖര പിള്ള,നാസർ കിണറുവിള,ആർ.സദാശിവൻ പിള്ള,സച്ചിധാനന്ദൻ പിള്ള,മുഹമ്മദ് കുഞ്ഞ് പുളിവേലിൽ,പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്,ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലതാ രവി,നസീറ ബീവി,പ്രിയാ സത്യൻ,ഷീബ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംല,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ എന്നിവർ സംസാരിച്ചു.ഉപരോധ സമരത്തെ തുടർന്ന് കുന്നത്തൂർ തഹസീൽദാർ സ്ഥലത്തെത്തി ചർച്ച നടത്തുകയും വില്ലേജ് ഓഫിസറെ അടിയന്തിരമായി നിയമിക്കുമെന്ന ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു.