ശാസ്താംകോട്ട:കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള
അവഗണനക്കെതിരെ
ധനമന്ത്രി നിർമലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പതാരം പോസ്റ്റ്‌ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആകാശ് മുക്കട അധ്യക്ഷത വഹിച്ചു.റെജി മാമ്പള്ളി,വിളയിൽ അനുകൃഷ്ണൻ,ആനന്ദ് കണ്ണങ്കര,നിതിൻ പതാരം,രാജീവ്,അമൽ രഘു,അസ്‌ലം മുഹമ്മദ്,വിമൽ നിറദീപം,ഗണേശൻ നായർ,മായദേവി എന്നിവർ സംസാരിച്ചു.