പടിഞ്ഞാറെ കല്ലട മൃഗാശുപത്രിയുടെ ഉത്ഘാടനം ശനിയാഴ്ച

Advertisement

പടിഞ്ഞാറെ കല്ലട. ഗ്രാമ പഞ്ചായത്തിൽ പുതുതായി പണികഴിപ്പിച്ച മൃഗശുപത്രി മന്ദിരത്തിന്റെ ഉത്ഘാടനം നാളെ വൈകിട്ട് 3മണിക്ക് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് 35ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉത്ഘാടനം നടക്കുന്നത്.
കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വാഗതം ആശംസിക്കും. ത്രിതല പഞ്ചായത്ത്‌ ഭാരവാഹികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കന്മാർ, ക്ഷീരസംഘം പ്രസിഡന്റ്മാർ എന്നിവർ ആശസകൾ നേരും.

Advertisement