ശാസ്താംകോട്ട: വജ്രജൂബിലിയുടെ ഒരു വര്‍ഷം കോളജിന് നേട്ടങ്ങളുടേതാവണം എന്നും ദേവസ്വം ബോര്‍ഡിന്‍റെ കൈയ്മെയ്മറന്ന സഹായം ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.അജികുമാര്‍ പറഞ്ഞു. കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സ്വാഗത സംഘം രൂപീകരിച്ചു. യോഗം ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.അജികുമാര്‍ ഉദ്ഘാടനം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ വജ്ര ജൂബിലി സന്ദേശം നല്‍കി.അഡ്വ.കെ.സോമപ്രസാദ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.ഗീത,വാര്‍ഡ് മെമ്പര്‍ രജനി,മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ.ബി ജനാര്‍ദ്ദനന്‍പിള്ള,ഡോ.സി ഉണ്ണികൃഷ്ണന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്‍റ് കെ.വി രാമാനുജന്‍ തമ്പി,പി.റ്റി.എ വൈസ് പ്രസിഡന്‍റ് വൈ.ഷാജഹാന്‍,
സെനറ്റ് മെമ്പര്‍ ഗോപു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍
ഡോ.പ്രകാശ് കെ.സി അദ്ധ്യക്ഷത വഹിച്ചു.ആര്‍.അരുണ്‍കുമാര്‍ സ്വാഗതവും ലജിത്ത് വി.എസ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി മന്ത്രിമാരായി മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍,വി.എന്‍ വാസവന്‍,കെ.ബി ഗണേഷ്കുമാര്‍,ജെ.ചിഞ്ചുറാണി,
കൊടിക്കുന്നില്‍ സുരേഷ് എം.പി,എംഎല്‍എ മാരായ കോവൂര്‍ കുഞ്ഞുമോന്‍,സി.ആര്‍ മഹേഷ്,പി.സി വിഷ്ണുനാഥ്,മുന്‍ എം പി അഡ്വ.കെ.സോമപ്രസാദ്
(രക്ഷാധികാരികൾ),ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് സ്വാഗത സംഘം ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി അഡ്വ.എ.അജികുമാര്‍ (ദേവസ്വം ബോര്‍ഡ് മെമ്പര്‍),ജി.സുന്ദരേശന്‍ (ദേവസ്വം ബോര്‍ഡ് മെമ്പര്‍),ഡോ.പി.കെ ഗോപന്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്),അനില്‍.എസ്. കല്ലേലിഭാഗം (ജില്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍),ആര്‍.സുന്ദരേശന്‍ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ശാസ്താംകോട്ട),ആര്‍.ഗീത (ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവരും ചീഫ് കോര്‍ഡിനേറ്ററായി പ്രിന്‍സിപ്പല്‍ ഡോ. പ്രകാശ് കെ.സി യും ജനറല്‍ കണ്‍വീനറായി ആര്‍.അരുണ്‍കുമാറും, ജോയിന്‍റ് കണ്‍വീനർമാരായി ലജിത്ത് വി.എസ്,ശ്രീജ.ആര്‍ എന്നിവരും വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളും അംഗങ്ങളും അടങ്ങുന്ന സ്വാഗത സംഘമാണ് രൂപീകരിച്ചത്.ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ടൂറിസം സെമിനാര്‍, നാടക സെമിനാര്‍, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, ജൂബിലി സ്മാരക നിര്‍മ്മാണം തുടങ്ങിയ വിവിധ പരിപാടികളാണ് ഒരു വര്‍ഷക്കാലയളവില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്.ഇതിലേക്കായി 13 കമ്മിറ്റികളും രൂപീകരിക്കുവാന്‍ തീരുമാനിച്ചു.