കരുനാഗപ്പള്ളി : കണ്ടലുകൾ പ്രകൃതിയുടെ ജൈവ കലവറയാണെന്നും ഭൂമിയുടെ ശ്വാസകോശമായിപ്രവർത്തിക്കുന്ന കണ്ടലുകൾ സംരക്ഷിക്കേണ്ടത് ഭൂമിയുടെ നിലനിൽപ്പിന് തന്നെ അനിവാര്യമാണെന്നും സി. ആർ. മഹേഷ് എം.എൽ. എ അഭിപ്രായപ്പെട്ടു.കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നമുക്ക് വേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായി സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര കണ്ടൽ ദിനാചാരണം പള്ളിക്കലാറിന്റെ തീരത്ത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ
അദ്ധ്യക്ഷനായിരുന്നു.
പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ, സംസ്കൃതി പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ സുധീർ ഗുരുകുലം,
സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ ശബരീനാഥ്. എച്ച്,
രാജേഷ്.എ,ഗോപൻ ചക്കാലയിൽ,അലൻ എസ്സ് പൂമുറ്റം,സുലൈമാൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി 120 കണ്ടൽ തൈകൾ വച്ചു പിടിപ്പിച്ചു.