കുന്നത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

Advertisement

കുന്നത്തൂർ:കുന്നത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ നടുവിൽ നെടിയവിള നടയിൽ വടക്കതിൽ മണികണ്ഠന്റെ മകൻ വിനായക്(14) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.