ബൈക്ക് യാത്രികനെ ഇടിച്ച് തെറുപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി

Advertisement

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഭാഗത്ത് ബൈക്ക് യാത്രികനെ ഇടിച്ച് തെറുപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. ബൈക്ക് യാത്രികനായ കുളത്തൂപ്പുഴ സ്വദേശി ഷിബിന മന്‍സിലില്‍ ഷംസുദ്ദീന്‍ (62) ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ടൗണിലെ ബേക്കറിയില്‍ ജോലിക്കായി വീട്ടില്‍ നിന്നും ബൈക്കില്‍ വരുമ്പോള്‍ എതിര്‍ ദിശയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയില്‍ തല ഇടിച്ചുവീണ ഷംസുദ്ദീനെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന ആന്ദ്ര സ്വദേശികളായ ചെറുപ്പക്കാര്‍ ഓടിച്ച കാര്‍ നാട്ടുകാരുടെ സഹായത്തോടെ മടത്തറ ഭാഗത്തു വെച്ചു പിടികൂടി കുളത്തൂപ്പുഴ പോലീസില്‍ ഏല്‍പ്പിച്ചു.

Advertisement