പൂയപ്പള്ളി: മുറിക്കാന്‍ കയറിയതെങ്ങ് പിഴുത് വീണ് തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ ആല്‍ബര്‍ട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. പൂയപ്പള്ളി പടിഞ്ഞാറ് സാമില്‍ ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ അപകടകരമായ രീതിയില്‍ നിന്ന തെങ്ങ് മുറിച്ച് മാറ്റുന്നതിനായി തെങ്ങിന്റെ മുകളില്‍ കയറി ഓലകള്‍ വെട്ടുന്നതിനിടയിലാണ് തെങ്ങ് പിഴുത് വീണത്.
ടാറിട്ട റോഡില്‍ വീണ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ മീയ്യണ്ണൂരിലെ സ്വാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ആല്‍ബര്‍ട്ട് കുടുംബമായി പൂയപ്പള്ളിയില്‍ താമസിച്ച് വരുകയാണ്.