പടിഞ്ഞാറെ കല്ലട:നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നിർമ്മിച്ച മൃഗാശുപത്രി കെട്ടിടം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തുചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ കർഷകർക്ക് കിറ്റ് വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ മുതിർന്ന ക്ഷീരകർഷകരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡൻ്റ് എൽ.സുധ,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രതീഷ്,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സുധീർ,ജെ.അംബികകുമാരി, ഉഷാലയം ശിവരാജൻ,അംഗങ്ങളായ ഓമനകുട്ടൻ പിള്ള,ശിവാനന്ദൻ,ഷീലാകുമാരി,
റ്റി.ശിവരാജൻ,അഡ്വ.തൃദീപ് കുമാർ,സുനിതാ ദാസ്,റെജില,ലൈല സമദ്,സി.ഡി.എസ് ചെയർപേഴ്സൺ വിജയ നിർമ്മല,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷൈൻകുമാർ,വെറ്റിനറി സർജൻ ഡോ.വിജയ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,4002 നമ്പർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കല്ലട ഗിരീഷ്,വിവിധ ക്ഷീരസംഘം പ്രസിഡൻ്റ്മാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അരങ്ങ് സംസ്ഥാന വിജയി പാർവ്വതി ഉദയനെയും കോൺട്രാക്ടർ വലിയത്ത് സഹീറിനെയും ആദരിച്ചു.