ചാത്തന്നൂര്‍: വയോധികനെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍ കോയിപ്പാട് നിഷഭവനില്‍ കൃഷ്ണന്‍കുട്ടി(58)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് കുളത്തിന് സമീപം നിന്നിരുന്ന കൃഷ്ണന്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തില്‍ ചിറയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: ഉഷ. മക്കള്‍: നിഷാന്ത്, നിഷ. മരുക്കള്‍: വിനീത, പരേതനായ ഷിബു.