ഇടമുളക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം നഷ്ടം

Advertisement

കൊല്ലം. ഇടമുളക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം നഷ്ടമായി.യുഡിഎഫ് റിബലായി നിന്ന പാനലിലെ എട്ടുപേര് വിജയിച്ചാണ് ഭരണം പിടിച്ചത്.യുഡിഎഫിലെ പാനലിലെ മൂന്നുപേർ മാത്രമാണ് വിജയിച്ചത്.ആകെ 11 പേരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതി ആരോപണം ഉയര്‍ന്ന ബാങ്കില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് സിപിഎമ്മും സര്‍ക്കാരും സഹായം ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. 20കോടിയിലേറെ രൂപയുടെ അഴിമതി കണ്ടെത്തി പ്രസിഡന്റിനെ പുറത്താക്കിയിരുന്നു.