വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് പരിഹാരം;നെൽപ്പുരക്കുന്ന് വഴി ട്രാൻ.ബസ് സർവീസ് ആരംഭിച്ചു

Advertisement

ശാസ്താംകോട്ട:വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് പരിഹാരം;നെൽപ്പുരക്കുന്ന് വഴി ട്രാൻ.ബസ് സർവീസ് ആരംഭിച്ചു.മേഖലയിലെ യാത്രാ ദുരിിതം പഹരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് നെൽപ്പരക്കുന്ന് വഴി കൊല്ലത്തിന് പുതിയ ബസ് സർവീസ് ആരംഭിച്ചു.രാവിലെ 9ന് വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ബസിന്റെ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെയും വൈകിട്ടും ഓരോ ട്രിപ്പ് വീതമാണ് ഉണ്ടാവുക.രാവിലെ 8ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് പുതിയകാവ്,ചക്കുവള്ളി,ഭരണിക്കാവ്,ശാസ്താംകോട്ട,കാരാളിമുക്ക്, തലയിണക്കാവ്,നെൽപ്പുരക്കുന്ന്,
കടപുഴ,ചിറ്റുമല,കുണ്ടറ വഴി കൊല്ലത്ത് എത്തും.തിരികെ വൈകിട്ട് 3ന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഇതേ റൂട്ടിൽ 4 ന് നെൽപുരക്കുന്നിലും 5ന്
കരുനാഗപ്പള്ളിയിലും എത്തിച്ചേരും. സ്കൂൾ പിറ്റിഎ,പടിഞ്ഞാറെ കല്ലടയിലെ വിവിധ സംഘടനകൾ തുടങ്ങിയവർ വകുപ്പ്മന്ത്രിക്ക് നിവേദനങ്ങൾ നൽകുകയും കോവൂർ കുഞ്ഞുമോൻ എംഎൽഎ മന്ത്രിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ യാത്രാദുരിതം ബോധ്യപെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബസ് സർവ്വീസ് അനുവദിച്ചത്.

Advertisement