മൈനാഗപ്പള്ളി. വി വി എം ജി എൽപിഎസ് വേങ്ങയിൽ സായാഹ്ന ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു
സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള മുഴുവൻ കുട്ടികൾക്കും വൈകുന്നേരം രുചികരമായ ഭക്ഷണം ലഭ്യമാകും വിധം സായാഹ്ന ഭക്ഷണ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു . എസ്.എസ് കെ അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ എസ് എം സി ചെയർമാൻ രാജേഷ് കെ അധ്യക്ഷത വഹിച്ചു, പ്രഥമാധ്യാപിക ഷൈനി ജോൺ സ്വാഗതം ആശംസിച്ചു എസ് എം.സി അംഗങ്ങളുടെ സജീവപ്രയത്നത്താൽ പ്രാരംഭം കുറിച്ച ഇന്നത്തെ ഈ പരിപാടിയുടെ സ്പോൺസർ ആയത് നന്ദു , കൃഷ്ണ ഏജൻസിസ് ആണ്.
ലത്തീഫ് , അനീഷ ഷമീർ മുതലായവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി നീതു രഘുനാഥ് നന്ദി രേഖപ്പെടുത്തി