വിജിലൻസ് കോടതി സമരം,
വിജിലൻസ് ഓഫീസ് മാർച്ച് നടത്തി

Advertisement

കൊല്ലം .വിജിലൻസ് കോടതി കൊല്ലത്ത് സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കൊല്ലത്തെ അഭിഭാഷകർ ആരംഭിച്ച സമരം ശക്തി പ്രാപിച്ചു. ഇന്ന് വിജിലൻസ് കൊല്ലം യൂണിറ്റ് ഓഫീസിലേക്ക് അഭിഭാഷകർ മാർച്ച് നടത്തി. വൻ പങ്കാളിത്തമുള്ള മാർച്ചിനെ കൊല്ലം അസോസിയേഷൻ പ്രസിഡൻറ് അഡ്വ ഓച്ചിറ. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് കെട്ടിടം ഇല്ലെന്ന വിജിലൻസ് ഡയറക്ടരുടെ കളവായ ‘ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ തീരുമാനം മറച്ചുവെച്ചു വിജിലൻസ് കോടതി കൊട്ടാരക്കരയിൽ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം നഗരത്തിന്റെ വികസന സാധ്യതകൾ മുടക്കുന്ന  സംഗതിയാണ് ഇതിലൂടെ നടന്നിട്ടുള്ളത്. സർക്കാർ ഹൈക്കോടതിയുടെ തീരുമാനത്തെ മാനിച്ച് തെറ്റ് തിരുത്തുമെന്നും വിജിലൻസ് കോടതി കൊല്ലത്ത് തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയമപരമായ നടപടികൾ കൂടാതെ ബാർ അസോസിയേഷൻ സമരപരിപാടികൾ നടത്തിവരികയാണ്. എ. ഷാനവാസ് ഖാൻ, ഐ. സ്റ്റീവൻസൺ, രേണു ജി. പിള്ള, രഞ്ജിത്ത് തോമസ്, വി. ഐ.ഹാരിസ്, കൊട്ടിയം അജിത് കുമാർ, ആശ. ജി.വി, സനൽ വാമദേവൻ, അമ്പിളി ജബ്ബാർ, ഷൈജു മങ്ങാട്, യദു കൃഷ്ണൻ, അൻസീന, ഗോകുൽ പി. രാജ്, പാവുമ്പ സഹദേവൻ, ക്ലർക്ക് അസോസിയേഷൻ പ്രസിഡൻ്റ് രാധാകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി സംസാരിച്ചു.

Advertisement