കരുനാഗപ്പള്ളി . കരുനാഗപ്പള്ളി ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം തുടങ്ങിയതിൻ്റെ 75-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളിയിൽ നടന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കെ സി സെൻ്ററിലെ ഹോട്ടൽ ഗ്രാൻഡ് ഇ മസ്കറ്റ്, ഓണാട്ടുകര ഹാളിൽ വെള്ളിമൺ ഡമാസ്റ്റൺ സമാഹരിച്ച ആകാശവാണിയുടെ ചരിത്രം വിശദീകരിക്കുന്ന പ്രദർശനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ കെ ബി മുരളീകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 2ന് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത കഥായനം പരിപാടിയിൽ ജി ആർ ഇന്ദുഗോപൻ, കെ രേഖ, കെ എസ് രതീഷ്, വി എസ് അജിത്, ജേക്കബ് എബ്രഹാം എന്നിവർ കഥകൾ അവതരിപ്പിച്ചു. വൈകിട്ട് നടന്ന സംസ്കാരിക സമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആകാശവാണി അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർ മുഖത്തല ശ്രീകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതം പിഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഐആർഇ മാനേജർ ഭക്തദർശൻ, കെ ജി അജിത്കുമാർ, പി ബി ശിവൻ, വി പി ജയപ്രകാശ് മേനോൻ, ഡോ വള്ളിക്കാവ് മോഹൻദാസ്,എ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ്റെ സാംസ്കാരിക പ്രഭാഷണവും നടന്നു.