പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട ഉപജില്ലയിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. പോരുവഴി ഗവ എസ് കെ വി എൽ പി എസിലാണ് സ്കൂൾ എസ് എം സി യുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ പരിപാടിയ്ക്ക് തുടക്കമായത്. കഴിഞ്ഞ അധ്യയന വർഷം വെൺകുളം ഏലായിലെ ഒരേക്കർ സ്ഥലത്ത് നെൽകൃഷി വിജയകമായി നടത്തി ഈ കൃഷിയിൽ നിന്നും ലഭിച്ച നാടൻ കുത്തരി ഉപയോഗിച്ചാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽക്കുന്നത്. ഓരോ ദിവസവും പ്രത്യേകം വിഭവങ്ങൾ തയ്യാറാക്കി നൽകാനുള്ള പദ്ധതിയാണ് സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അരുൺ കുമാർ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാ കുമാരി, നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, സഫീന എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീലത എൻ എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി.
പടം:പോരുവഴി ഗവ എസ് കെ വി എൽ പി എസി ൽ  ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു