കവടിയാർ സാൽവേഷൻ ആർമി സ്ക്കുളിൽ മൈക്രോ ഗ്രീൻ പദ്ധതി തുടങ്ങി

Advertisement

തിരുവനന്തപുരം: ആരോഗ്യ പരിപാലനത്തിന്റെ നൂതന ആശയമായ മൈക്രോ ഗ്രീൻ പദ്ധതിക്ക് കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സ്കൂൾ എക്കോ ക്ലബ്ബ് വിദ്യാർഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മാറിവരുന്ന ജീവിതശൈലി വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന ഈ സാഹചര്യത്തിലാണ് മൈക്രോഗ്രീൻ പദ്ധതി ശ്രദ്ധ നേടുന്നത്. പച്ചക്കറി വിത്തുകളെ മുളപ്പിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മൈക്രോ ഗ്രീൻ പദ്ധതി. ആന്റി ഓക്സിഡന്റ്, വൈറ്റമിൻസ്, ന്യൂട്രിയൻസ് എന്നിവയുടെ കലവറയാണ് മുളപ്പിച്ച ഈ ചെടികൾ. ഇവ ഭക്ഷണം ആക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കുന്നു എന്ന് പഠനത്തിൽ തെളിയിച്ചിരിക്കുന്നു. പാഴ് വസ്തുക്കൾ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ചെടി വളർത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൈക്രോ ഗ്രീൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രാക്ടിക്കൽ ക്ലാസിന് റോട്ടറി ക്ലബ് പ്രസിഡന്റും കരമന എൻ എസ് എസ് വിമൻസ് കോളേജ് പ്രൊഫസറുമായ ഡോക്ടർ സരിത.കെ നേതൃത്വം നൽകി. റോട്ടറി ക്ലബ് സെക്രട്ടറി രേണുക, മെമ്പർ ലിസ ജോസ്, ഹെഡ്മിസ്ട്രസ് പുഷ്പിത ബി, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജു ഡാനിയൽ, എജുക്കേഷൻ സെക്രട്ടറി മേജർ. വി ബി സൈലസ് എന്നിവർ സന്നിഹിതരായിരുന്നു. വർക്ക്ഷോപ്പിന്റെ സമാപനത്തിൽ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്തു.

Advertisement