മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി.മധ്യവയസ്ക്കനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് വില്ലേജില്‍, തൃക്കുന്നപുഴ തെക്ക്, പുത്തന്‍പുര കിഴക്കതില്‍ അമല്‍ (19) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കല്ലേലിഭാഗത്തുള്ള രാജുവുമായി പ്രതികള്‍ക്കുള്ള മുന്‍വിരോധത്താല്‍ ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അമല്‍, കട്ട ഉപയോഗിച്ച് വീടിന്‍റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഇത് കണ്ട് പുറത്തേക്ക് ഇറങ്ങി വന്ന രാജുവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കി. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍ എസ് ഐ ഷെമീര്‍, ഷാജിമോന്‍ എ.എസ്.ഐ തമ്പി, എസ്.സി.പി.ഒ ഹാഷിം, ഷിഹാബ്, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.