കൊട്ടാരക്കര പത്തടി ഷാപ്പിലെ കൊലപാതക ശ്രമ കേസിലെ പ്രതി പോലീസ് പിടിയിൽ

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര അവണൂർ പത്തടിയിലെ കളള് ഷാപ്പിൽ യുവാവിനെ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര കോട്ടാത്തല ചരുവിള കിഴക്കതിൽ വീട്ടിൽ ബാബുരാജൻ മകൻ പാണ്ടൻ വിഷ്ണു എന്നു വിളിക്കുന്ന അഖിൽ രാജിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പ്രതിയെ കണ്ടെത്തുന്നതിന് പ്രയാസമുണ്ടാക്കി. തുടർന്ന് വിദഗ്ധമായി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതായി മനസിലാക്കി അവിടെയെത്തിയ പോലീസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ വിപിനെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ കൊട്ടാരക്കര പോലീസ് പോലീസ് സ്റ്റേഷനിൽ മറ്റ് ക്രിമിനൽ കേസുകൾ നിലവിലുളളതായും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഐ എസ് എച് ഒ  ജയകൃഷ്ണൻ. എസ്  എസ്.ഐ പ്രദീപ്. പി കെ  എസ്.ഐ രാജൻ. ബി , സി.പി.ഒ മാരായ അഭി സലാം, അൻസഫ് ഖാൻ, അരുൺ മോഹൻ, നഹാസ്, എന്നിവരുടെ
നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടുത്തകാലത്തായി  നിരവധി  അക്രമ സംഭവങ്ങൾ  പത്തടിയിലെ  ഈ ഷാപ്പുമായി ബന്ധപ്പെട്ട്   ഉണ്ടാകുന്നതായും  പരിസര പ്രദേശങ്ങൾ  സാമൂഹ്യ വിരുദ്ധന്മാരുടെ കേന്ദ്രമായി മാറുന്നതായും  പ്രദേശവാസികൾ പറയുന്നു.

Advertisement