കൊല്ലം: ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ ലഭ്യമാക്കിയ ചെയ്ത രേഖകളില്‍ ന്യൂനതകള്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്.
ചേംബറില്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേ മിഷന്‍ ജില്ലാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട 12 വില്ലേജുകളില്‍ ഡിജിറ്റല്‍ അളവ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് ന്യൂനതകള്‍ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. രേഖകള്‍ ഓണ്‍ലൈന്‍ ആയി പരിശോധിക്കുന്ന വിധം വിശദമാക്കുന്ന വീഡിയോ പഞ്ചായത്ത് സെക്രെട്ടറിമാര്‍ കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കണം.
സബ് കളക്ടര്‍ ഇന്‍ ചാര്‍ജ് ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. ജിയോ.ടി. മനോജ്, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലിം, മുന്‍സിപ്പല്‍ ചെയര്‌പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.