പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം

Advertisement

കൊല്ലം: കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് 1, 2, 3 കോടതികളില്‍ 5 മുതല്‍ 24 വരെ പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിലുള്ള കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂര്‍, ഇരവിപുരം, അഞ്ചാലുംമൂട്, കൊട്ടിയം, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളിലെ ഏകദേശം 10000 ത്തോളം പെറ്റികേസ്സുകളാണ് യഞ്ജത്തിലൂടെ പരിഗണനയ്ക്ക് വിധേയമാക്കുന്നത്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവരുടെ പേരിലുള്ള പെറ്റി കേസ്സുകള്‍ അതാത് കോടതികളില്‍ പിഴ ഒടുക്കി തീര്‍പ്പാക്കാണമെന്നും കോടതി നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.