മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ജില്ലയില്‍ ഇതുവരെ സമാഹരിച്ചത് 32,75,605 രൂപ

Advertisement

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് ഇതുവരെ 32,75,605 രൂപ കലക്‌ട്രേറ്റില്‍ ലഭിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് തനതുഫണ്ടില്‍ നിന്ന് വെള്ളിയാഴ്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. രഞ്ജിത് കുമാര്‍, വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുങ്ങിയവര്‍ എത്തിയാണ് സഹായ ധനം കൈമാറിയത്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷംരൂപ മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍.രമേശ് കൈമാറി.
പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി മാറ്റി വച്ചിരുന്ന തുക വയനാട്ടില്‍ പ്രകൃതി ദുരന്തത്തിന് ഇരയായ കൊച്ചനുജ•ാര്‍ക്കും അനുജത്തിമാര്‍ക്കും സഹായമായി നല്‍കി നടുവില്‍ ഹൈസ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭവിക ലക്ഷ്മി. കലക്ടറുടെ ചേംബറില്‍ എം. നൗഷാദ് എം.എല്‍.എ യുടെ സാനിധ്യത്തില്‍ 5000 രൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറി. കോവിഡ് കാലത്തും രണ്ടു പ്രളയ കാലത്തും ഇത്തരത്തില്‍ ഭവിക സി.എം.ഡി.ആര്‍.എഫി ലേക്ക് സംഭാവന നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥയായിരുന്ന മീര ഭായി 5,000 രൂപ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കി. കലക്ട്രേറ്റില്‍ നടത്തി വരുന്ന അമൃതം ഫെസ്റ്റിന്റെ വരുമാനത്തില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ 12,500 രൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറി. ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മ്മാണ വ്യവസായ സഹകരണ സംഘം വയനാട് ദുരന്തത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് ഡോ.സജു, സെക്രട്ടറി വി.വിജയകുമാര്‍ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് ഡോ. ജഗത്ജിത്ത് എന്നിവര്‍ ചേര്‍ന്ന് കളക്ടര്‍ക്ക് കൈമാറി. കുരിയോട്ടുമല നിവാസി ഷീന പതിനായിരം രൂപ സി.എം.ഡി.ആര്‍.എഫിലേക്ക് നല്‍കുന്നതിനായി കൈമാറി. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ രാജേഷ് 2000 രൂപയും സംഭാവനയായി നല്‍കി. പ•ന യില്‍ സ്‌കൂളിലെ അധ്യാപകരും വിദ്യര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച ഇരുപതിനായിരം രൂപയും സന്നദ്ധ പ്രവര്‍ത്തകനായ കണ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് ശേഖരിച്ച പതിനയ്യായിരം രൂപയും ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Advertisement