വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള

Advertisement

ശാസ്താംകോട്ട:വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ കുട്ടികൾ ക്രീയേറ്റീവ് സ്പാർക് എന്ന പേരിൽ വിപുലമായ ശാസ്ത്ര മേള സംഘടിപ്പിച്ചു. കുട്ടികളിൽ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും, അതോടൊപ്പം ശാസ്ത്രാവബോധം വളർത്തി യെടുക്കാനും മേള ഉപകാരപ്രദമായി. കുട്ടികൾ സ്വയം നിർമിച്ച വിവിധ മോഡലുകൾ വൻ ജനശ്രദ്ധ പിടിച്ചുപറ്റി. തദവസരത്തിൽ മേള മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ്‌ വർഗീസ് തരകൻ ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ. എ. റഷീദ് അധ്യക്ഷനായി. മാനേജർ വിദ്യാരംഭം ജയകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് പി. ടി. എ. വൈസ് പ്രസിഡന്റ്‌ അജിത് കുമാർ,പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ സാലിം,സുബി സാജ്, സന്ദീപ് ആചാര്യ, റാം കൃഷ്ണൻ തുടങ്ങിയവർ നേതൃത്വo നൽകി . സ്കൂൾ ഹെഡ് ഗേൾ അൻസു മേരി തോമസ് സ്വാഗതവും, ഹെഡ് ബോയ് ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു