വിജിലൻസ് കോടതി – കൊല്ലത്ത് സമരം ശക്തമാകുന്നു

Advertisement

കൊല്ലം.കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി നിയമവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കൊല്ലം ബാർ അസോസിയേഷൻ നടത്തിവരുന്ന സമരം ശക്തമാകുന്നു. ഇന്ന് കൊല്ലം ബാർ അസോസിയേഷൻ ഹാളിനു മുമ്പിൽ നടത്തിയ ധർണയെ മുൻ കൊല്ലം മേയർ രാജേന്ദ്ര ബാബു അഭിസംബോധന ചെയ്തു. നീതിക്ക് വേണ്ടിയുള്ള ഒരു സമരമായതിനാലാണ് താൻ പരസ്യമായി ഈ സമരത്തെ പിന്തുണയ്ക്കുന്നതും സഹകരിക്കുന്നതും എന്ന് ശ്രീ രാജേന്ദ്ര ബാബു പറഞ്ഞു. മുൻ സർക്കാർ ഉത്തരവ് മാറ്റിമറിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ല എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ് പുതിയതായി ഇറക്കിയ ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാധ്യക്ഷൻ അഡ്വ ആർ രാജേന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ ഓച്ചിറ. എൻ. അനിൽകുമാർ, അഡ്വ വിളയിൽ രാജീവ്, അഡ്വ പള്ളിമൺ മനോജ് കുമാർ, അഡ്വ പവിത്രൻ, അഡ്വ മിനി പ്രതാപ്, അഡ്വ അൻസീന എ എന്നിവർ പ്രസംഗിച്ചു.

Advertisement