കൊല്ലം .ഇപ്രാവശ്യവും ഭവികാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിന് വ്യത്യസ്തത ഏറെ ആയിരുന്നു.തന്റെ ഒമ്പതാം പിറന്നാൾ ആഘോഷത്തിന്റെ ചെലവ് തുക വയനാട്ടിലെ പ്രളയ ബാധിതർക്ക് നൽകുന്നതിനായി ഭവിക അച്ഛനോടൊപ്പംഇന്ന് കൊല്ലം ജില്ലാ കളക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിക്ക് തുക കൈമാറി ശാസ്താംകോട്ട ഭരണിക്കാവിൽ പൗർണമിയിൽ ഗൗരിക്കുട്ടി എന്ന ഭവിക ലക്ഷ്മിയാണ് തന്റെ ജന്മദിനാഘോഷം വേദന അനുഭവിക്കുന്നവർക്കായി മാറ്റിവെച്ചത്. എന്നെപ്പോലുള്ള നിരവധി കൂട്ടുകാർ വിഷമം അനുഭവിക്കുമ്പോൾ ഞാൻ പിറന്നാൾ ആഘോഷിക്കുന്നത് ഉചിതമല്ല എന്ന തീരുമാനമാണ് ഈ നാലാം ക്ലാസുകാരി പങ്കുവെച്ചത്.ശൂരനാട് വടക്ക് നടുവിലെമുറി എൽപിഎസിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഭവിക. ഭവികയുടെ
കഴിഞ്ഞകാല പിറന്നാൾ ആഘോഷങ്ങൾ എല്ലാം സഹജീവി സ്നേഹവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. കോവിഡ് സമയത്ത് രോഗികൾക്ക് പുസ്തകവും ക്യാരം ബോർഡുകളും നൽകിയും ശാസ്താംകോട്ടയിലെ അമ്പലകുരങ്ങുകൾക്ക് മധുരം നൽകിയും നിർധനനായ ക്യാൻസർ രോഗിക്ക് ലോട്ടറി യൂണിറ്റ് സമർപ്പിച്ചുമാണ്
കഴിഞ്ഞകാല ജന്മദിനാഘോഷങ്ങൾ നടന്നത്. ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എൻ ദേവീദാസ് തുക ഏറ്റുവാങ്ങി. കളക്ടറോടൊപ്പം എൻ നൗഷാദ് എംഎൽഎ പിതാവും സംസ്ഥാന അധ്യാപക അവാർഡ്മായ എൽ സുഗതൻ എന്നിവർ പങ്കെടുത്തു. ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി വില്ലേജ് ഓഫീസറായ അനൂപ വി എസ് മാതാവും പ്ലസ് ടു വിദ്യാർത്ഥി ആയ ഭവിൻ സുഗതൻ സഹോദരനുമാണ്.