ഇടപാളയത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൃച്ചി സ്വദേശികളായ രമേശ് (37), പെരിയസെൽവം (37) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുന്ദരപാണ്ഡ്യൻ (47), മണികണ്ഠൻ (42) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ സെന്തിലിന് നിസാര പരിക്കേറ്റു.
കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും വന്ന കാർ എതിർദിശയിൽ നിന്നും വന്ന ലോറിയിൽ കുട്ടിയായിരുന്നു
. ലോറിക്ക് പിന്നിൽ മറ്റൊരു പിക് അപ്പ് വാനും ഇടിച്ചു. കാറും ലോറിയും അമിതവേഗതയിൽ ആയിരുന്നു. കാർ ദിശ മാറി വന്നാണ് ലോറി മായിഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ പറയുന്നു. ഇരുവരുടെയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.