വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ഗ്രാന്മ ഗ്രാമീണ വായനശാല ആദരാഞ്ജലികൾ അർപ്പിച്ചു

Advertisement

മൈനാഗപ്പള്ളി . ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് മെഴുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ.ഷാജഹാൻ,പടി: കല്ലട പഞ്ചായത്ത് വാർഡ് മെമ്പർ റജീല എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാന്മയുടെ പ്രസിഡൻ്റ് സോമൻ മൂത്തേഴം, സെക്രട്ടറി കെ.ബി.ശെൽവമണി, ടി. ജോസ് കുട്ടി, ജോസ് കുന്നേൽ, ജയേഷ്, ലൈബ്രേറിയൻ ജിജി ദാസ് എന്നിവർ പങ്കെടുത്തു.

Advertisement