കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദുരിതാശ്വാസ നിധി രൂപീകരിച്ചു

Advertisement


ഭരണിക്കാവ്. വയനാട് മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളടക്കമുള്ള ജനവിഭാഗങ്ങളെ സഹായിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭരണിക്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തി. ഉരുൾ പൊട്ടലിൽ വ്യാപാരികൾക്കുണ്ടായ നഷ്ടം വിലയിരുത്തി സഹായം എത്തിക്കാൻ ആവശ്യമായ നടപടികൾ മുൻ കാലങ്ങളിൽ സ്വീകരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികൾ പ്രത്യേക ദുരിതാശ്വാസ നിധി രൂപീകരിക്കാൻ തീരുമാനിച്ചത്.
കൊല്ലം ജില്ല വൈസ് പ്രസിഡന്റ് എ.കെ.ഷാജഹാൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എ.ബഷീർ കുട്ടി, ട്രഷറർ ജി. അനിൽകുമാർ, കെ.ജി.പുരുഷോത്തമൻ, അബ്ദുൽ ജബ്ബാർ, ശശിധരൻ, വി.സുരേഷ് കുമാർ, എ.നജീർ , കുഞ്ഞുമോൻ ,ഷംനാദ്, കേരള ശശികുമാർ, ഷാജഹാൻ പനപ്പെട്ടി, ജോസൻ എന്നിവർ പങ്കെടുത്തു.
കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, ചക്കുവള്ളി, പതാരം, ആഞ്ഞിലിമൂട്, സിനിമാ പറമ്പ്, ഏഴാംമൈൽ, പാറക്കടവ്, ശൂരനാട് എച്ച്. എസ് , സോമവിലാസം, മൈനാഗപ്പളളി, കാരാളിമുക്ക്, കടപുഴ , പുന്നമൂട് , എന്നീ സ്ഥലങ്ങളിലും ഫണ്ട് ശേഖരണം നടത്തി.
എ.നിസാം, നിസാം മൂലത്തറ, ജി.കെ.രേണുകുമാർ, എസ്. ഷിഹാബുദ്ദീൻ, എഫ്. ക്ലമന്റ്, കേരള മണിയൻപിള്ള , ബഷീർ ഒല്ലായി, കൈലാസ് രവീന്ദ്രൻ പിള്ള , ഉണ്ണികൃഷ്ണൻ നായർ, റഷീദ്, മധു, ജലാൽ, തോമസ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വിവിധ യൂണിറ്റുകളിൽ നിന്നു ശേഖരിച്ച ഫണ്ട് ജില്ലാ കമ്മറ്റി വഴി സംസ്ഥാന കമ്മറ്റിക്ക് കൈമാറുമെന്ന് എ.കെ.ഷാജഹാൻ അറിയിച്ചു.

Advertisement