കാലി രോഗങ്ങള്‍ തുടച്ചുനീക്കാന്‍ നാളെ മുതല്‍ കുത്തിവെപ്പ്

Advertisement

കുളമ്പുരോഗം ചര്‍മ്മമുഴ രോഗത്തിനെതിരെ വ്യാപകമായ ക്യാമ്പയിന്‍. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 140 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. 1,19,193 കാലികളെ കുത്തിവയ്പിനു വിധേയമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്.
കുളമ്പുരോഗം, ചര്‍മ്മമുഴ എന്നിങ്ങനെ കാലികളെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ 30 ദിവസത്തെ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. നാളെ മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനാണ് വകുപ്പ് ലക്ഷപ്പെടുന്നത്
ക്യാമ്പുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ നിര്‍വഹിക്കും.
ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പും രണ്ടാംഘട്ട ചര്‍മമുഴ രോഗപ്രതിരോധ കുത്തിവെയ്പ്പും ആണ് ഇത്തവണ നടപ്പിലാക്കുന്നത്. കുളമ്പുരോഗത്തിനെതിരെയുള്ള കുത്തിവെപ്പ് പശുക്കള്‍ക്കും എരുമകള്‍ക്കും ചര്‍മ്മമുഴ രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് പശുക്കള്‍ക്ക് മാത്രവുമാണ് നല്‍കുക. 1, 19 ,193 ഉരുക്കളാണ് കൊല്ലം ജില്ലയില്‍ ഉള്ളത്. 8658-ഓളം എരുമകളും ഇതില്‍ ഉള്‍പ്പെടും. കുത്തിവെപ്പിനു ശേഷം ഉരുക്കളുടെ ചെവിയില്‍ ടാഗ് പതിപ്പിക്കും
ഒപ്പം ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 13 വരെ നീളുന്ന ക്യാമ്പയിന്‍ ജില്ലയിലെ 68 പഞ്ചായത്തുകള്‍ ,4 നഗരസഭകള്‍ ,കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തും.
നാലുമാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍ ,രോഗമുള്ള പശുക്കള്‍ ,പ്രസവിക്കാറായവ എന്നിവയെയും കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കും .കുത്തിവെപ്പ് ക്യാമ്പയിന്‍ കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.

Advertisement