കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ആള്‍ കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായി. പനയം ചിറ്റയം ചിറയില്‍ പുത്തന്‍ വീട്ടില്‍ ഗുണ്ട് പ്രസാദ് എന്ന ശിവപ്രസാദ് ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതലുള്ള ദിവസങ്ങളില്‍ മങ്ങാട് സ്ഥിര താമസക്കാരില്ലാതിരുന്ന വീട്ടില്‍ അതിക്രമിച്ച് കയറി വീടിനോട്
ചെര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഓട്ടുപാത്രങ്ങളും അലൂമിനിയം പാത്ര
ങ്ങളും മറ്റ് നിരവധിയായ വീട്ട് ഉപകരണങ്ങളും ഇയാള്‍ ഷെഡ്ഡിലെ ഷട്ടറിന്റെ
പൂട്ട് തകര്‍ത്ത് മോഷ്ടിച്ച് കടത്തുകയായിരുന്നു.
ഏകദേശം 75000/-രൂപയുടെ വീട്ടുപകരണങ്ങളാണ് പല ദിവസങ്ങളിലായി ഇയാള്‍ മോഷ്ടിച്ച് കടത്തിയത്. വീട്ടില്‍ തിരികെ എത്തിയ ഉടമസ്ഥര്‍ മോഷണ വിവരം മനസ്സിലാക്കി
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിയാനായത്. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്തശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ് കുമാര്‍ സിപിഒമാരായ ഗോപന്‍, ഷണ്‍മുഖന്‍, വിനോദ്, അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.