ഇന്റർസ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് നടത്തി

Advertisement



കരുനാഗപ്പള്ളി. ജില്ലാ ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ വച്ചുനടന്ന ഇന്റർസ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ജില്ലാ ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം  ജയപ്രകാശ് മേനോൻ ഉൽഘാടനം ചെയ്തു. ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് ടി എസ് സമീർ അദ്യക്ഷത വഹിച്ചു, പിടിഎ  ഭാരവാഹികളായ സ ബിഎ ബ്രിജിത്ത്, ക്ലാപ്പന സുരേഷ്  ശിഹാബ് എസ്  പൈനുമൂട്,  അധ്യാപകർ ജയലാൽ  സാബുജാൻ തുടങ്ങിയവർ ആശംസിച്ചു. സ്കൂൾ മാനേജർ എൽ ശ്രീലത വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ മത്സരിച്ചു. കാറ്റഗറി A യിൽ ഗവണ്മെന്റ് UPS ചിറ്റൂർ ഇടപ്പള്ളിക്കൊട്ട ജേതാക്കളായി, കാറ്റഗറി B യിൽ ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂൾ ജേതാക്കളായി
കാറ്റഗറി C യിൽ വിമല ഹൃദയ ICS സ്കൂൾ കൊല്ലം ജേതാക്കളായി
അസോസിയേഷൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ പിജി നന്ദി രേഖപ്പെടുത്തി

Advertisement